രാജ്യത്ത് കോവിഡ് രോഗികള്‍ 2,07,614 കടന്നു, ഇന്നലെ 8909 പുതിയ കേസുകള്‍, മരിച്ചത് 217 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 8,909 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 217 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 2,07,615 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

1,01,497 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. 1,00,303 പേര്‍ക്ക് രോഗം മാറി. രാജ്യത്തെ ആകെ മരണ സംഖ്യ 5,815 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാവിലെ അറിയിച്ചു. രാജ്യത്ത് ഇതുവരെയായി 41,03,233 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,37,158 സാംപിളുകളിലാണ് കോവിഡ് പരിശോധന നടത്തിയത്.

ഇന്ത്യ സമൂഹവ്യാപന ഘട്ടത്തിലാണെന്ന വിമര്‍ശനത്തെ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച് വീണ്ടും തള്ളി. രോഗത്തിന്റെ വ്യാപനം എത്രയെന്ന് അറിയുകയാണ് പ്രധാനം. അതിനായി പ്രത്യേക സര്‍വേ നടത്തുകയാണെന്നും ഐസിഎംആര്‍ ശാസ്ത്രജ്ഞ നിവേദിത ഗുപ്ത പ്രതികരിച്ചു. കോവിഡ് മരണം കുറയ്ക്കുന്നതില്‍ ഇന്ത്യ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ പ്രതിരോധ നടപടികള്‍ കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ പര്യാപ്തമാണെന്നും അവര്‍ പറഞ്ഞു.

ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനം ആശങ്കയില്‍

Follow us _ pathram online

pathram:
Leave a Comment