കോവിഡിനെ പ്രതിരോധിക്കാന്‍ അമിത ആന്റിബയോട്ടിക്ക് ഉപയോഗം നല്ലതല്ലെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനെ പ്രതിരോധിക്കാന്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറയനിടയാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത് മരണനിരക്ക് ഉയരാനും കാരണമായേക്കാം. ലോകാരോഗ്യ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.

ബാക്ടീരിയ അണുബാധ ഈ കാലത്ത് കൂടിവരികയാണെന്നും ബാക്ടീരിയ അണുബാധക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമാവുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ‘കോവിഡ് 19 മഹാമാരി ആന്റിബയോട്ടിക്കുകളുടെ വര്‍ദ്ധിച്ച ഉപയോഗത്തിലേക്ക് നയിച്ചു, ഇത് ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയര്‍ത്തും, ഇത് മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനിടയാക്കും’, ലോകാരോഗ്യ സംഘടനയുടെ ജനീവയില്‍ നിന്നുള്ള വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കോവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ തുടര്‍ന്നുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളൂവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

Follow us _ pathram online

pathram:
Leave a Comment