എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ജൂണിലേയ്ക്ക് മാറ്റി

തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നീട്ടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എസ്എസ്എല്‍സി പരീക്ഷകള്‍ മേയ് 26, 27, 28 തീയതികളില്‍ ഉച്ചകഴിഞ്ഞ് നടത്താനായിരുന്നു തീരുമാനം. മേയ് 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷകളുടെ ക്രമം നിശ്ചയിച്ചത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ രാവിലെ നടത്താനും തീരുമാനിച്ചിരുന്നു. ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. ജൂണില്‍ നടത്താനാണ് ഇപ്പോള്‍ ധാരണ. തീയതി പിന്നീട് തീരുമാനിക്കും.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഇന്നു ആരംഭിച്ചിരുന്നു. ഗതാഗത സൗകര്യമില്ലാതെ എങ്ങനെ ക്യാംപുകളില്‍ എത്തുമെന്ന് അധ്യാപകര്‍ ആശങ്ക പങ്കുവച്ചിരുന്നു. 54 കേന്ദ്രങ്ങളില്‍ മിക്കതും ജില്ലാ ആസ്ഥാനങ്ങളില്‍നിന്നു വളരെ അകലെയാണ്. കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്കയും അധ്യാപകര്‍ക്കുണ്ട്. 13ന് ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിനു കുറച്ച് അധ്യാപകരേ എത്തുന്നുള്ളു.

pathram:
Related Post
Leave a Comment