ലോക്ഡൗണ്‍ : വരുമാനം നിലച്ചു, വീട്ടുവാടക പോലും കൊടുക്കാനാതെ ബുദ്ധിമുട്ടിയ സീരിയല്‍ നടന്‍ ആത്മഹത്യ ചെയ്തു

മുംബൈ : ലോക്ഡൗണില്‍ ഷൂട്ടിങ് നിലച്ചതിനെത്തുടര്‍ന്നു വരുമാനം ഇല്ലാതായ സീരിയല്‍ നടന്‍ സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നു ജീവനൊടുക്കി. മന്‍മീത് ഗ്രേവാളാണ് (32) നവിമുംബൈ ഖാര്‍ഘറിലെ വസതിയില്‍ മരിച്ചത്.

ആത്മഹത്യാശ്രമം കണ്ട് ഭാര്യ അലറി വിളിച്ചെങ്കിലും കോവിഡ് സംശയിച്ച അയല്‍ക്കാര്‍ സഹായത്തിനെത്തിയില്ലെന്നും ആരോപണമുണ്ട്. ഷൂട്ടിങ് നിലച്ചതോടെ നടന്‍ വീട്ടുവാടക പോലും നല്‍കാനാവാത്ത സ്ഥിതിയിലായിരുന്നെന്നു പറയുന്നു.

pathram:
Related Post
Leave a Comment