മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല; രൂക്ഷമായാണ് പ്രതികരിച്ച് ട്രംപ് വേദിവിട്ടു

വാഷിങ്ടണ്‍: വനിതാമാധ്യപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ ഇഷ്ടമായില്ല ക്ഷുഭിതനായി ട്രംപ് വേദിവിട്ടു. കൊറോണ വൈറസ് വ്യാപനവും പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചാണ് ട്രംപ് വേദിവിട്ടത്. രണ്ട് വനിതാമാധ്യപ്രവര്‍ത്തരുടെ ഭാഗത്ത് നിന്നുള്ള ചില ചോദ്യങ്ങളോട് ട്രംപ് രൂക്ഷമായി പ്രതികരിച്ചത്.

യുഎസില്‍ നിരവധി പേര്‍ മരിക്കുന്നതിനിടയിലും മറ്റു രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ് യുഎസ് എന്ന് ആവര്‍ത്തിക്കുന്നതെന്തിനാണെന്ന് സിബിഎസിന്റെ റിപ്പോര്‍ട്ടര്‍ വൈജിയ ജിയാങ് ട്രംപിനോട് ചോദ്യം ഉന്നയിച്ചു. കൂടാതെ കോവിഡ് പ്രതിരോധപ്രവവര്‍ത്തനങ്ങളെ ആഗോള മത്സരമായി കാണുന്നതെന്തിനാണെന്നും വൈജിയ ചോജിച്ചു. ഇതെല്ലാം ട്രംപിനെ ചൊടിപ്പിച്ചു.

ലോകത്തെല്ലായിടത്തും രോഗബാധിതര്‍ മരിക്കുന്നുണ്ടെന്നും ഈ ചോദ്യം തന്നോടല്ല ചൈനയോട് ചോദിക്കുന്നതാണുത്തമമെന്നും ട്രംപ് പ്രതികരിച്ചു. തുടര്‍ന്ന് എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ട്രംപ് ഇറങ്ങിപ്പോകുകയായിരുന്നു. തങ്ങളെ ക്ഷണിച്ചു വരുത്തിയതല്ലേയെന്നും സമ്മേളനം ഇടയ്ക്ക് വെച്ച് നിര്‍ത്തുന്നതെന്തിനാണെന്നുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ ട്രംപ് ഇറങ്ങിപ്പോയി.

pathram:
Related Post
Leave a Comment