കൊവിഡിന്റെ പേരില്‍ അഞ്ച് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മലയാളി യുവതി അര്‍ധരാത്രിയില്‍ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

ബെംഗളൂരു : കൊവിഡിന്റെ പേരില്‍ അഞ്ച് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മലയാളി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

പ്രസവവേദന അനുഭവപ്പെട്ടതോടെയാണ് പൂര്‍ണഗര്‍ഭിണിയായ യുവതി ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ കൊവിഡ് കാരണം പുതിയ രോഗികളെ എടുക്കില്ല എന്നായിരുന്നു ആദ്യമെത്തിയ ആശുപത്രിയില്‍ നിന്നുള്ള മറുപടി. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് പോയെങ്കിലും അവിടേയും അഡ്മിഷന്‍ നല്‍കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് അര്‍ധരാത്രിയില്‍ ഓട്ടോറിക്ഷയില്‍ തന്നെ മൂന്ന് ആശുപത്രികളിലേക്ക് കൂടി യുവതി പോയെങ്കിലും എവിടെയും അവരെ പ്രവേശിപ്പിച്ചില്ല. ഒടുവില്‍ അര്‍ധരാത്രിയോടെ സിദ്ധപ്പുര റോഡരികില്‍ ഓട്ടോറിക്ഷയില്‍ വച്ചു യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

ഇന്നലെ മുംബൈ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള നായര്‍ ആശുപത്രിയില്‍ കൊവിഡ് പൊസീറ്റീവായ യുവതി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ആദ്യം കാണിച്ചിരുന്ന ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അവിടെ ചികിത്സ നിഷേധിച്ചു പിന്നീട് പല ആശുപത്രികളുടെ സഹായം തേടിയെങ്കിലും ആറ് ആശുപത്രികളും ഇവരെ സഹായിക്കാന്‍ തയ്യാറായില്ല. ഒടുവിലാണ് നായര്‍ ആശുപത്രി തുണയായി എത്തിയത്.

pathram:
Related Post
Leave a Comment