ഇടുക്കി ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു

തൊടുപുഴ: ഇടുക്കി ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു. രണ്ടാംഘട്ടത്തില്‍ കോവിഡ് ബാധിച്ച പതിനാല് പേരും രോഗമുക്തരായി ആശുപത്രി വിട്ടു. എറ്റവുമൊടുവില്‍ കോവിഡ് ബാധിച്ചത് ഏലപ്പാറയിലെ ആശാപ്രവര്‍ത്തകയ്ക്കായിരുന്നു. അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ നീക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിന്നും ഇവരും ആശുപത്രി വിട്ടതോടെ ജില്ല കോവിഡ് മുക്തമായി. ജില്ലയില്‍ ആകെ 24 പേര്‍ക്കായിരുന്നു കൊവിഡ് ബാധിച്ചത്. രണ്ടാം ഘട്ടം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. വിദേശത്ത് നിന്നും, തമിഴ്‌നാട്ടില്‍ നിന്നും വന്നവരായിരുന്നു കോവിഡ് രോഗികള്‍ ഏറെയും.

ശക്തമായ നിയന്ത്രണങ്ങളായിരുന്നു രണ്ടാം ഘട്ടത്തില്‍ ഏര്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ സമൂഹവ്യാപനമടക്കം ഒഴിവാക്കാനായി. കൊവിഡ് മുക്തമെങ്കിലും ജില്ലയിലെ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ല. ഗ്രീന്‍ സോണില്‍ നിന്ന് പൊടുന്നനെ റെഡ് സോണിലേക്ക് മാറുന്ന അവസ്ഥയായിരുന്നുഅവസാനം ഉണ്ടായത്. അതുകൊണ്ട് അതിര്‍ത്തികളില്‍ അടക്കം കര്‍ശന നിരീക്ഷണം തുടരുകയാണ്.

pathram:
Leave a Comment