രോഗവ്യാപനം തടയാന്‍ ഊണും ഉറക്കവുമില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുമ്പോള്‍..റെഡ് സോണ്‍ നിന്നെത്തിയ 117 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പോകാത്തതായി കണ്ടെത്തല്‍

പാലക്കാട് : തമിഴ്‌നാട്ടിലെ റെഡ് സോണ്‍ ജില്ലയായ തിരുവള്ളൂരില്‍ നിന്നു കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലേക്കെത്തിയ 117 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പോയില്ലെന്നു വ്യക്തമായതോടെ ആശങ്ക. 34 വിദ്യാര്‍ഥികളെ കണ്ടെത്താന്‍ കോട്ടയം ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട 4 പേരെ പാമ്പാടിയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കി.

സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ദേശിച്ചാണു 117 പേരെയും ജില്ലകളിലേക്കു വിട്ടതെന്നും വിദ്യാര്‍ഥികള്‍ പാലിച്ചില്ലെന്നുമാണ് വാളയാര്‍ ചെക്‌പോസ്റ്റിലെ ദേശീയ ആരോഗ്യ മിഷന്‍ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രചന ചിദംബരം പറയുന്നത്. തിരുവള്ളൂര്‍ ജില്ലയില്‍ ഇന്നലെ മാത്രം 75 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്; മൊത്തം രോഗികള്‍ 270.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വേറെയും വീഴ്ചയുണ്ടെന്നു സംശയമുണ്ട്. കണ്ണൂരില്‍ ക്വാറന്റീനു സന്നദ്ധത പ്രകടിപ്പിച്ചവരുടെ കാര്യത്തില്‍ പോലും നടപടിയുണ്ടായില്ല.

pathram:
Related Post
Leave a Comment