വ്യാജമദ്യ വിൽപന: പൊലീസുകാരനടക്കം 2 പേർ പിടിയിൽ; 29 കുപ്പികൾ കണ്ടെടുത്തു

ലോക്ഡൗണിനിടെ വ്യാജമദ്യം വിറ്റതിനു പൊലീസുകാരനടക്കം 2 പേരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശിയായ സിറ്റി പൊലീസ് ജില്ലാ ആസ്ഥാനത്തെ സിപിഒ ദിബിൻ, അയൽവാസി വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് ആസ്ഥാനത്തെ മറ്റൊരു പൊലീസുകാരനായ ബേസിൽ ജോസ് ആണ് മദ്യം തങ്ങൾക്കു തന്നതെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ബേസിൽ ജോസിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. 500 മില്ലിലീറ്ററിന്റെ 29 കുപ്പികൾ വിഘ്നേഷിന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു. കുപ്പികളിലൊന്നും ബെവ്കോയുടെ സീൽ ഇല്ല. കേസ് മട്ടാഞ്ചേരി എക്സൈസ് സർക്കിൾ ഓഫിസിനു കൈമാറി.

pathram desk 2:
Related Post
Leave a Comment