വ്യാജ വീഡിയോയ്ക്ക് പ്രതികരണവുമായി നടി

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്ക് പ്രതികരണവുമായി നടി രാകുല്‍ പ്രീത്. ഒരു കടയില്‍ നിന്നു വരുന്ന രാകുലിന്റെ വീഡിയോ ആണ് ലോക്ഡൗണ്‍ കാലത്ത് നടി രാകുല്‍ പ്രീത് മദ്യം വാങ്ങി വരുന്നു എന്ന രീതിയില്‍ പ്രചരിച്ചത്.

വിവാദ സിനിമാ നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍ ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പുറത്ത് വിട്ടത്. എന്നാല്‍ താന്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നാണ് വാങ്ങി വന്നതെന്ന് വ്യക്തമാക്കുകയാണ് രാകുല്‍.

ഓഹ്..മെഡിക്കല്‍ സ്‌റ്റോറില്‍ മദ്യവും വില്‍ക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് വീഡിയോ പങ്കുവച്ച് രാകുല്‍ ട്വീറ്റ് ചെയ്തത്. താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വെറുതേ ഇരിക്കുന്നതിന്റെ പ്രശ്‌നമാണ് ചിലര്‍ക്കെന്നും ഈ നേരം പോക്കുകള്‍ക്കൊന്നും മറുപടി നല്‍കേണ്ടതില്ലെന്നും അവര്‍ പറയുന്നു.

pathram:
Related Post
Leave a Comment