വ്യാഴാഴ്ച രാത്രി 10.45 ഓടെ കൊച്ചിയിലെത്തേണ്ട ദോഹ-കൊച്ചി വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി

ഡല്‍ഹി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ദോഹകൊച്ചി വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 10.45 ഓടെ കൊച്ചിയിലെത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്. ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലം വൈകുന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. ഇതോടെ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച മറ്റ് വിമാന സര്‍വീസുകളിലും മാറ്റം വന്നേക്കുമെന്നാണ് സൂചന.

വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്ക് മൂന്നു സര്‍വീസുകള്‍ നടത്താനണിരുന്നത്. അബുദാബികൊച്ചി വിമാനം രാത്രി 9.40 നും, ദോഹ-കൊച്ചി വിമാനം രാത്രി 10.45 നും ദുബായ്‌കോഴിക്കോട് വിമാനം രാത്രി 9.40 നും എത്തിച്ചേരുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതില്‍ ദോഹ-കൊച്ചി വിമാനത്തിന്റെ സമയമാണ് മാറ്റിയിരിക്കുന്നത്.

pathram:
Related Post
Leave a Comment