കൊറോണ സ്ഥിരീകരിക്കാനായി 14 ദിവസം ക്വാറന്റൈന്‍ മതിയാവില്ല; കോഴിക്കോട് സ്വദേശിയ്ക്ക് വൈറസ് സ്ഥിരീകരിച്ചത് 27-ാമത്തെ ദിവസം

തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരിക്കാനായി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാവില്ലെന്ന് റിപ്പേര്‍ട്ട്. കോഴിക്കോട് എടച്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തി 27 മത്തെ ദിവസം.

നിലവില്‍ കൊവിഡ് ബാധിത പ്രദേശത്തു നിന്ന് എത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കണമെന്നായിരുന്നു ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ച നിര്‍ദേശം. അതേസമയം കേരളം 28 ദിവസത്തെ ക്വാറന്റൈന്‍ ആണ് പാലിച്ച് പോരുന്നത്. ഇത് ശരിവെക്കുന്ന രീതിയിലാണ് എടച്ചേരി സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണം.

ഭൂരിപക്ഷം പേര്‍ക്കും 14 ദിവസത്തിനുള്ളില്‍ തന്നെ കൊവിഡ് സ്ഥിരീകരിക്കും. അതേസമയം ആരോഗ്യമുള്ള വ്യക്തിയില്‍ ചിലപ്പോള്‍ കൊവിഡ് പെട്ടെന്ന് പ്രകടമാകാന്‍ സാധ്യത കുറവാണെന്ന് ആരോഗ്യ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ദുബായിലായിരുന്ന രോഗബാധിതന്‍ സഹോദരനൊപ്പം മാര്‍ച്ച് 18 നാണ് നാട്ടില്‍ എത്തുന്നത്. രോഗിയുടെ അച്ഛനാണ് ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 35 കാരനായ ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

pathram:
Leave a Comment