ഹരിയാനയിൽ താമരയുടെ തണ്ടൊടിഞ്ഞു..!!! കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്ന് അധികാരത്തിലേക്ക്…!!! ജമ്മുവിലും ഇന്ത്യ മുന്നണിക്ക് മുന്നേറ്റം…!!!

ഛണ്ഡീഗഡ്/ജമ്മു: ഹരിയാനയിലും ജമ്മുകശ്മീരിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻ മുന്നേറ്റം. ആദ്യമണിക്കൂറിലെ ഫലം വരുമ്പോൾ ഹരിയാനയിൽ 90ൽ 60 സീറ്റിലും കോൺഗ്രസ് ലീഡ് നിലനിർത്തുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ഭരണകക്ഷിയായ ബിജെപിക്ക് 19 സീറ്റിൽ മാത്രമാണ് ലീഡ്. ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ ഒരു സീറ്റിലും മുന്നിലെത്താനായില്ല.

ജമ്മുകശ്മീരിലും നാഷനൽ സഖ്യത്തിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. എൻസി 38 സീറ്റിലും ബിജെപി 28 സീറ്റിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് 7 സീറ്റിലാണ് മുന്നിലുള്ളത്. എൻസിയുടെ ഒമർ അബ്ദുല്ലയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്. ഹരിയാനയിൽ ബിജെപി മുഖ്യമന്ത്രി നായബ് സിങ് സൈനി, കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ, വിനേഷ് ഫോഗട്ട് തുടങ്ങിയ പ്രമുഖർ മുന്നിലാണ്.

രണ്ടിടങ്ങളിലെയും നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ 8നാണ് തുടങ്ങിയത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരില്‍ തൂക്ക് സഭയാണെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം പുറത്തുവരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.

രണ്ടിടത്തും 90 വീതമാണ് നിയമസഭാ സീറ്റുകൾ. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബിജെപിക്ക് മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

ധീരയായ മുസ്‌ലിം പെൺകുട്ടി.., ഭരണഘടന അവരെ സംരംക്ഷിക്കും…!! പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം…!!! ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല..!!! സ്റ്റേജിൽ സമ്മാനം നൽകുമ്പോൾ തോമസ് ഐസക്കിന് പെൺകുട്ടി ഹസ്തദാനം നൽകിയത് മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്ന കേസിൽ ഹൈക്കോടതി

വാർഷിക ദിനത്തിൽ വീണ്ടും ഇസ്രയേലിനെ ആക്രമിച്ച് ഹമാസ്..!! ടെൽ അവീവിൽ അപ്രതീക്ഷിത റോക്കറ്റ് ആക്രമണം.., അഞ്ച് റോക്കറ്റുകൾ പതിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു… സിവിലിയന്മാർ ബോംബ് ഷെൽറ്ററിൽ അഭയം തേടി

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് മുന്നേറ്റമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. സീറ്റെണ്ണത്തില്‍ കുറവുണ്ടായാല്‍ അത് പരിഹരിക്കാന്‍ സഖ്യത്തിലേക്ക് പിഡിപിയെ നാഷനല്‍ കോണ്‍ഫറന്‍സ് ക്ഷണിച്ചത് ശ്രദ്ധേയമാണ്. തൂക്ക് സഭക്ക് സാധ്യത തെളിഞ്ഞാല്‍ സ്വതന്ത്രന്മാരുടെ നിലപാടും, അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്. ഗവർ‌ണറുടെ സവിശേഷാധികാരവും നിർണായകമാകും.

ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയും മുസ്ലിങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസ് നയം…!! മുസ്ലിങ്ങളെ വോട്ടുബാങ്കായാണ് കാണുന്നത്..!! എസ് സി, എസ് ടി , ഒബിസി വിഭാഗത്തിൻ്റെ പ്രശ്നങ്ങളുടെ എബിസിഡി അറിയില്ല..!!!

വിശ്രമസമയത്ത് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് വനിതാ ഡോക്ടറെ ബലാംത്സംഗം ചെയ്തത്..!! പ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തത്..!! സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു

Hariyana Elections 2024 live update congress hariyana elections 2024 india
Jammu Kashmir Haryana election results-Live Updates Jammu Kashmir Assembly Elections 2024 Jammu Kashmir Election Results 2024 Haryana Assembly Election 2024 India News

pathram desk 1:
Leave a Comment