മകന്‍ കാനഡയില്‍; വിഷമത്തോടെ വിജയ്

കൊറോണ വ്യാപിച്ചതിനാല്‍ ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന്‍ വിജയും ഭാര്യ സംഗീതയും മകള്‍ ദിവ്യയും ചെന്നൈയിലെ വീട്ടില്‍ തന്നെയാണ്. എന്നാല്‍ വിജയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കൊറോണ വൈറസ് കാനഡയെയും സാരമായി ബാധിച്ചിട്ടുണ്ട്. 24000ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറില്‍പരം മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തമിഴ് സിനിമയിലെ മുതിര്‍ന്ന സംവിധായകരില്‍ ഒരാളായിരുന്ന മുത്തച്ഛന്റെയും( എസ് എ ചന്ദ്രസേഖര്‍) നടനായ അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്‌സണും തിരിയുന്നത്. അതിന്റെ ഭാഗമായി കാനഡയില്‍ പോയി ഫിലിം സ്റ്റഡീസ് പഠിക്കുകയാണ്. ഇതിനിടയില്‍ ജെയ്‌സണ്‍ ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്‌സണ്‍ സഞ്ജയെയും നായകന്‍മാരാക്കി സംവിധായകന്‍ ശങ്കര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

pathram:
Related Post
Leave a Comment