പ്രളയം പോലെയാണോ കോവിഡ് ? സർക്കാരിനെന്താണിത്ര സാമ്പത്തിക ബുദ്ധിമുട്ട്? വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ?

എം.ബി. രാജേഷ്‌ Ex MP fb പോസ്റ്റ്

ആ വിദ്വാനെ മറന്നോ? പ്രളയം പോലെയാണോ കോവിഡ് ? കോവിഡ് കാലത്ത് സർക്കാരിനെന്താണിത്ര സാമ്പത്തിക ബുദ്ധിമുട്ട്? എന്തിനാ പണം? എന്തിനാ സാലറി ചാലഞ്ച്? ഈ വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ? ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ നടത്തിയ വീഡിയോ കോൺഫറൻസിൻ്റെ വാർത്ത പ്രാധാന്യത്തോടെ ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ പ്രധാനമന്ത്രിയോട് പങ്കുവെച്ച ആശങ്ക കയ്യിൽ കാശില്ല എന്നാണത്രേ. അടിയന്തിരമായി കേന്ദ്രം പണം തന്നേ തീരു എന്നു പറഞ്ഞവരിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുൾപ്പെടെ എല്ലാവരുമുണ്ട്.ഇന്ത്യയിലെ ഏറ്റവും സമ്പന്നമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തെലങ്കാനയിലെ മുഖ്യമന്ത്രി പറഞ്ഞത് പണമില്ലാത്തതിനാൽ കോവിഡിനെ നേരിടുന്നതിൽ താൻ നിസ്സഹായനാണ് എന്നാണ്. പ്രതിമാസം ശരാശരി 40,000 കോടി വരുമാനമുള്ള തെലങ്കാനയുടെ വരുമാനം വെറും 4000 കോടിയായി ഇടിഞ്ഞുവത്രേ! അതായത് ലോക്ക് ഡൗൺ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും സംസ്ഥാന വരുമാനം പത്തിലൊന്നായി കുറഞ്ഞുവെന്ന്. മഹാരാഷ്ട്രയുടെ മാർച്ചിലെ നികുതി വരുമാന നഷ്ടം 40,000 കോടിയിലധികമെന്ന് കഴിഞ്ഞ ദിവസം അവിടുത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. വായ്പാ പരിധി ഉയർത്തണമെന്ന് കേരളം തുടക്കം മുതൽ ഉന്നയിച്ചുകൊണ്ടിരുന്ന വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പ്രധാനമന്ത്രിയോട് ഉന്നയിച്ചു.കഴിഞ്ഞ ദിവസം രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിൻ്റെ അഭിമുഖം ‘ദി ഹിന്ദു. ‘ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹവും സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് പറയുന്നു.എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രം തരാനുള്ള GST അടക്കമുള്ള കുടിശ്ശികകൾ ഉടൻ തരണമെന്നു പറയുന്നു. കേന്ദ്രമൊക്കെ കൊടുത്തു കഴിഞ്ഞു.ഇനിയൊന്നും കൊടുക്കേണ്ടെന്ന് കേരളത്തിലെ പ്രതിപക്ഷം.കേരളത്തിലെ കോൺഗ്രസ് കൊച്ചുരാമൻമാരുടെ ഫേസ് ബുക്ക് സാമ്പത്തിക ശാസ്ത്ര ക്ലാസിൻ്റെ കുറവ് മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെല്ലാമുണ്ടെന്ന് തോന്നുന്നു.

ലോക്ക് ഡൗൺ ഇനിയും തുടരുമെന്നാണ് സൂചന. അതു കഴിഞ്ഞാലും സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാകാൻ കാലങ്ങളെടുക്കും. വരാനിരിക്കുന്ന പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് രഘു റാം രാജനെപ്പോലുള്ളവർ മുന്നറിയിപ്പു നൽകുന്നു.സംസ്ഥാനങ്ങൾക്കു മാത്രമായി നേരിടാനാവുന്നതിലും അപ്പുറമുള്ള വെല്ലുവിളിയാണെന്ന് തലക്ക് വെളിവുള്ളവരെല്ലാം തിരിച്ചറിയുന്നു. അപ്പോഴാണ്,പ്രളയമൊന്നുമല്ലല്ലോ. വെറും കോവിഡല്ലേയുള്ളൂ. അതിന് സർക്കാരിനെന്തിനാ കാശ് എന്ന ചോദ്യവുമായി ചിലർ ഫേസ്ബുക്ക് ക്ലാസ് എടുക്കുന്നത്. തലച്ചോറ് തരിശുനിലമായി മാറിയ അവരോട് സഹതാപം മാത്രം.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment