സ്വർണത്തിന് എന്ത് കൊറോണ? ആരും വാങ്ങുന്നില്ല, എങ്കിലും വില കുതിക്കുന്നു

കൊറോണ വൈറസ് ബാധമൂലമുണ്ടായ ലോക്ക് ഡൗണിൽ സ്വർണം വാങ്ങാൻ ജ്വല്ലറികൾ തുറക്കുന്നില്ലെങ്കിലും സ്വർണ വില കുതിച്ചുയരുകയാണ്. ആഗോള വിപണിയെ വരെ കൊറോണ തളർത്തി.

എന്നാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വർണത്തിന്റെ വില ഉയരുന്നത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4,392 രൂപയാണ് വില. എട്ട് ഗ്രാമിന് 35,136 രൂപയും പത്ത് ഗ്രാമിന് 43,920 രൂപയുമാണ് കേരളത്തിൽ. 22 കാരറ്റ് സ്വർണം പവന് 31,656 രൂപയാണ്. ഗ്രാമിന് 3,957 രൂപയും.

നിക്ഷേപകർ വില കുറയാൻ സാധ്യതയുള്ള സ്വത്തുക്കൾ വിൽക്കുകയും പരമാവധി അപകടസാധ്യത കുറഞ്ഞ നിക്ഷേപമായ സ്വർണത്തിലേക്ക് മാറുകയും ചെയ്യുന്നതിനാൽ സാധാരണ ഗതിയിൽ സ്വർണ വില ഇനിയും ഉയരും. ആഗോളവിപണിയിൽ ഒരു ഔൺസ് തങ്കത്തിന് 0.3 ശതമാനം വില ഉയർന്ന് 1,618.9 ഡോളറാണ് വില. പ്ലാറ്റിനത്തിന് 734.82 ഡോളറും വെള്ളിക്ക് 14 ഡോളറുമാണ് ആഗോള മാർക്കറ്റിൽ വില.

pathram desk 2:
Related Post
Leave a Comment