കേരളത്തില്‍ വീണ്ടും കൊറോണ മരണം; രോഗബാധ എങ്ങനെയെന്ന് വ്യക്തമല്ല

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ മരണം. തിരുവനന്തപുരം പോത്തന്‍കോട്ട് വാവറമ്പലത്ത് മുന്‍ എഎസ്‌ഐ അബ്ദുള്‍ അസീസ് (69) ആണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. മാര്‍ച്ച് 13 നാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 23ന് ആശുപത്രിയിലാക്കി. ആദ്യഫലം നെഗറ്റീവ് ആയിരുന്നു. ഐസലേഷന്‍ വാര്‍ഡില്‍ ഹൃദയാഘാവും പക്ഷാഘാതവും വന്നു.

രോഗബാധ എങ്ങനെയെന്ന് വ്യക്തമല്ല. വിദേശയാത്ര നടത്തിയിട്ടില്ല. രോഗബാധിതരുമായി ഇടപഴകിയിട്ടുമില്ല. മാര്‍ച്ച് അഞ്ചിനും 23നും ഇടയില്‍ വിവാഹ, സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. പങ്കെടുത്ത പ്രാര്‍ഥനകളിലെ ആള്‍ സാന്നിധ്യവും പരിശോധനയില്‍.

pathram:
Related Post
Leave a Comment