കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; നാലു പേരില്‍ കൂടുതല്‍ ഒത്തുചേരരുത്

കോട്ടയം: കൊറോണ ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറു മുതല്‍ ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധമുണ്ട്.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊറോണ മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

pathram:
Related Post
Leave a Comment