അർജുൻ്റെ കുടുംബത്തെ ആരും ആക്രമിക്കരുത്.., നമ്മുടെ അർജുൻ പോയില്ലേ.., ഇനി വിവാദങ്ങൾ വേണ്ടെന്ന് മനാഫ്…!!! അർജുന് 75000 രൂപ നൽകിയതിന് തെളിവുണ്ട്..!!! സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം പരാതി നൽകി.., കുടുംബത്തിന്​ എല്ലാ പിന്തുണയുമുണ്ടാകുമെന്ന്​ സിപിഎം..!!!

കോഴിക്കോട്​: തങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം സിറ്റി പൊലീസ്​ മേധാവിക്ക്​ പരാതി നൽകി. സമൂഹമാധ്യമങ്ങളിൽ വർഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കാണിച്ചാണ് കുടുംബം പരാതി നൽകിയത്.

കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നു പറഞ്ഞ് ബുധനാഴ്ച ഇവർ വാർത്ത സമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളിൽ അർജുന്റെ കുടുംബത്തിനുനേരെ വ്യാപക ആക്രമണമുണ്ടായത്. അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരി ഭർത്താവ് ജിതിൻ എന്നിവർ കമീഷണർ ഓഫിസിലെത്തിയാണ് പരാതി നൽകിയത്.

കുടുംബത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണത്തെ തുടർന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ വ്യാഴാഴ്ച വൈകീട്ട്​ അർജുന്റെ കണ്ണാടിക്കലിലെ വീട്ടിലെത്തിയിരുന്നു. കുടുംബത്തിന്​ എല്ലാ പിന്തുണയുമുണ്ടാകുമെന്ന്​ അദ്ദേഹം പറഞ്ഞു.

ലോറിക്ക് അർജു​ന്റെ പേരിടില്ലെന്ന് മനാഫ്

പുതിയ വിവാദങ്ങളിൽ വിശദീകരണവുമായി ലോറി ഉടമ മനാഫ് രംഗത്തെത്തി. ഇന്നലെ കുടുംബത്തിന്റെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കേട്ടപ്പോൾ അൽപം വൈകാരികമായി പ്രതികരിച്ചുപോയെന്നും അത് ​കൊണ്ടാണ് എന്തുവന്നാലും ലോറിക്ക് അർജുന്റെ പേരിടുമെന്ന് പറഞ്ഞതെന്നും മനാഫ് പറഞ്ഞു. കുടുംബത്തിന് അത് ഇഷ്ടമല്ലെങ്കിൽ ഞാൻ അർജുന്റെ പേരിടില്ല. നമ്മുടെ അർജുൻ പോയില്ലേ. ഇനി വിവാദങ്ങൾ വേണ്ട. കുടുംബത്തെ ആരും ആക്രമിക്കരുത്. അർജുൻ പോയെന്നും ഇനി വിവാദങ്ങളോ കുടുംബത്തിന് എതിരെയുള്ള ആക്ഷേപങ്ങളോ തുടരരുതെന്നും മനാഫ് അഭ്യർഥിച്ചു.

ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു..!!! യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡൻ്റ്… പ്രതികരിക്കാൻ ഇസ്രായേൽ നിർബന്ധിതരാക്കുന്നു…,

ഒരു പരാതി എഴുതിത്തരൂ… അഞ്ചുമിനിറ്റുകൊണ്ട് മനാഫിനെ ഇവിടെനിന്ന് തുരത്താമെന്ന് എംഎൽഎയും എസ്.പിയും പറഞ്ഞു..!!! അര്‍ജുന്റെ ലോറി കിടക്കുന്ന ഇടം അവര്‍ അറിയിച്ചിരുന്നു. പക്ഷേ, മാധ്യമങ്ങളോട് പറയരുതെന്ന് വിലക്കുകയും ചെയ്തു… ഈ ഡ്രെജ്ജർ കൊണ്ട് കാര്യമില്ലെന്ന് മനാഫ് പറഞ്ഞു..!! നിരന്തരമായി മനോവീര്യം കെടുത്തുന്ന നടപടികള്‍ കൈക്കൊണ്ടു…

അർജുന് 75000 രൂപ വരെ ചില മാസങ്ങളിൽ പ്രതിഫലം നൽകിയതിന് തെളിവുണ്ട്. ലോറിയുടെ കണക്കുകൾ എഴുതിയ പുസ്തകത്തിൽ പണം കൈപ്പറ്റിയതിന് അർജുൻ ഒപ്പിട്ടിട്ടുണ്ട്. ചിലപ്പോൾ അതിനേക്കാൾ കൂടുതലും ചിലപ്പോൾ കുറവും പ്രതിഫലം നൽകിയിട്ടുണ്ട്. പ്രതിഫലക്കാര്യം ഞാൻ പുറത്ത് പറഞ്ഞത് അർജുന്റെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കും എന്നുള്ളതിനാലാണ് -മനാഫ് പറഞ്ഞു.

അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവർക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കിൽ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അൻവറിനെതിരേ പണി വരുന്നുണ്ട്…!!! ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം… ഇല്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും…!!! പി. ശശി വക്കീൽ നോട്ടീസ് അയച്ചു..

അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷം…!!! മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്‌കേപ്പിസം ‘ എന്നും പി.വി. അൻവർ…!!!

ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീൻ ആണെന്ന് അർജുൻ്റെ കുടുംബം..!!! ലോറിയും തടിയും മുബീന്റേതാണ്..!! മനാഫ് പലരിൽനിന്നും അർജുന്റെ പേരിൽ പണം സ്വീകരിച്ചു…!! ഡ്രഡ്ജർ എത്തിക്കുന്നത് തടയാൻ ശ്രമിച്ചു..!!

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ചു..!!! റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്.., ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരേയും കേസ്… കാറിൽനിന്ന് മദ്യക്കുപ്പിയും കണ്ടെത്തി

cyber attack Arjun’s family filed a complaint Malayalam News
Kerala News India News World Kerala Local News Obituary NRI

pathram desk 1:
Leave a Comment