ലോക്ക്ഡൗണില്‍ കുടുങ്ങി പൃഥ്വിയും ബ്ലെസ്സിയും; മുഖ്യമന്ത്രി ഇടപെട്ടു

തിരുവനന്തപുരം: ജോര്‍ദ്ദാനില്‍ എത്തിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും ലോക്ക് ഡൗണില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായാണ് ഇവര്‍ ജോര്‍ദ്ദാനിലെത്തിയത്. ഇതിനിടെ കോവിഡ് വ്യാപിച്ചതോടെ ലോക്ക്‌ഡോണ്‍ പ്രഖ്യാപിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ജോര്‍ദ്ദാനിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംഘം അവിടെ കുടുങ്ങിയത്. വിഷയം ജോര്‍ദ്ദാനിലെ ഇന്ത്യന്‍ എംബസിയു?ടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിഗതികള്‍ അന്വേഷിക്കുകയും ചെയ്തു. സംഘത്തിന് സിനിമാ ചിത്രീകരണം തുടരാന്‍ സാധിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സംഘവുമായി നിരന്തരം ബന്ധപ്പെടുമെന്നും സഹായം നല്‍കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment