കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണായകമാണെന്ന് കലക്ടര്‍

കാസര്‍കോട് : കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണായകമാണെന്ന് കലക്ടര്‍ ഡി.സജിത്ബാബു. സാമൂഹിക വ്യാപനം ഉണ്ടോയെന്ന് ഇന്നറിയാം. വിവാദമായ ഏരിയാല്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണം കാണുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇന്ന് രാവിലെ 11.30 വരെ മാത്രം പരിശോധനയ്ക്കയച്ചത് 75 സാംപിളുകളാണ്. ഇതുവരെ 44 പേര്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലുള്ള കാസര്‍കോടുകാര്‍ കൂടി ചേരുന്നതോടെ എണ്ണം 48 ആവും

രോഗികളെ ഇനി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റും. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു അസിസ്റ്റന്റ് സൂപ്രണ്ടിനെ അധികമായി നിയമിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ നടത്തരുത്. അങ്ങനെ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും–കലക്ടര്‍ അറിയിച്ചു.

pathram:
Leave a Comment