കൊറോണ: നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്….

റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 1000 റിയാല്‍ പിഴ. ഏകദേശം 21000 രൂപയോളം വരും. 21 ദിവസത്തേക്ക് വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണിവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യു ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും. മൂന്നാം തവണയും ലംഘനമുണ്ടായാല്‍ പിന്നെ ജയിലില്‍ വാസമാകും ഉണ്ടാകുക.

SHARE