മാര്‍ച്ച് 31 വരെ ലഭ്യമാവുക എന്തൊക്കെ സേവനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ ലഭ്യമാവുക എന്തൊക്കെ സേവനങ്ങളാണ്.

പൊതുഗതാഗതം ഉണ്ടാവില്ല. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം
പെട്രോള്‍ പമ്പ്, ഗ്യാസ് എന്നിവ പ്രവര്‍ത്തിക്കും
ആശുപത്രികള്‍ പ്രവര്‍ത്തിക്കും
സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പ്രവര്‍ത്തിക്കും
ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കും
ആവശ്യസാധനങ്ങള്‍ വില്‍ക്കുന്നതൊഴികെയുള്ള കടകള്‍ അടച്ചിടണം
മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കും
ഹോട്ടലുകള്‍ ഉണ്ടാവും. പക്ഷെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാവും
ആവശ്യസാധനങ്ങള്‍ എന്തൊക്കെ?

പഴംപച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പമ്പ് നടത്തിപ്പുകാര്‍, അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്,

അവശ്യ സര്‍വ്വീസുകള്‍?

ആരോഗ്യ കേന്ദ്രങ്ങള്‍ ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ കാലയളവില്‍ തടസ്സമുണ്ടാവില്ല

Similar Articles

Comments

Advertismentspot_img

Most Popular