കൊറോണ നിരീക്ഷണത്തിലുള്ള ആളുടെ ആക്രമണത്തില്‍ നഴ്‌സുമാര്‍ക്ക് പരുക്ക്

കൊല്ലത്ത് വനിത ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാളുടെ ആക്രമണത്തില്‍ നഴ്‌സ്മാര്‍ക്ക് പരുക്ക്. കൊവിഡ് നിരീക്ഷണത്തിലുള്ളവരെ ശുശ്രൂഷിക്കാന്‍ ചുമതലയുണ്ടായിരുന്ന നഴ്‌സുമാര്‍ക്കാണ് പരിക്കേറ്റത്. ഇയാള്‍ ഭിന്ന മാനസിക ശേഷിയുള്ള വ്യക്തിയാണെന്ന കാര്യം ബന്ധുക്കള്‍ മറച്ച് വയ്ക്കുകയായിരുന്നു.

കൊല്ലം ജില്ലയിലെ ആശ്രാമം പിഡബ്ല്യുഡി വനിതാ ഹോസ്റ്റലിലാണ് സംഭവം. ഇയാള്‍ നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുണ്ടറ സ്വദേശിക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റു. അക്രമകാരിയായ വ്യക്തി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ഇതിന്റെ മരുന്ന് കഴിക്കുന്നുണ്ടെന്നുമുള്ള കാര്യം വീട്ടുകാര്‍ മറച്ചുവെയ്ക്കുകയായിരുന്നു.

pathram:
Related Post
Leave a Comment