കൊറോണ: വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ രാജ്യത്ത് അഞ്ചിരട്ടിയോളം വര്‍ധന

ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവ്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വര്‍ധന ഇന്ന് ഉണ്ടായിരിക്കുന്നത്. നാല്‍പ്പതോളം കേസുകളാണ് ഇന്ന് മാത്രം പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 241 കേസുകളാണ്. ഇതില്‍136 കേസുകള്‍ വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 105 കേസുകള്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ ഉണ്ടായതാണ്.

ഇന്ത്യയില്‍ ആദ്യമായി കൊറോണ ബാധ കേരളത്തില്‍ സ്ഥിരീകരിച്ചത്. ജനുവരി 30നാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേസുകളുടെ എണ്ണവും വര്‍ധിച്ചു. മാര്‍ച്ച് 10ന് 50 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ വീണ്ടും പത്ത് ദിവസം പിന്നിടുമ്പോള്‍ രോഗബാധയില്‍ ഉണ്ടായിരിക്കുന്നത് അഞ്ചിരട്ടിയോളം വര്‍ധനവാണ്.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, മഹാരാഷ്ട്രയ്ക്ക് ശേഷം കൂടുതല്‍ കേസുകള്‍ കേരളത്തിലും ഉത്തര്‍പ്രദേശിലുമാണ്. 17 സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും പുതുച്ചേരിയിലും ലഡാക്കിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

pathram:
Related Post
Leave a Comment