ഷവോമി സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചെന്ന സംഭവത്തിൽ കമ്പനിയുടെ പ്രതികരണം…

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ പൊട്ടിത്തെറിച്ച സംഭവത്തിൽ മറുപടിയുമായി ഷവോമി നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നു. ഷവോമി വിശദീകരണം നൽകുന്നത് ഇങ്ങനെയാണ്, ഷവോമി റെഡ്മി നോട്ട് 7 പ്രൊ നേരത്തെ തന്നെ കേടുവന്നതാണെന്നും അതിനാൽ പൊട്ടിത്തെറിച്ചെന്നുമാണ്.

എന്നാൽ ഉപഭോതാവിനു നഷ്ടം വരാതെ തന്നെ ഈ പ്രശ്നം പരിഹരിക്കുമെന്നാണ് ഇപ്പോൾ ഷവോമി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന സംഭവം ഉപഭോതാവ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിനെത്തുടർന്നാണ് വലിയ വിവാദമായത്.

ബാഗിൽ സൂക്ഷിച്ചിരുന്ന റെഡ്മി നോട്ട് 7 പ്രൊ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ബാഗ് ഉൾപ്പടെ കാത്തിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഈ കാര്യം വികേഷ് കുമാർ എന്ന റെഡ്മി നോട്ട് 7 പ്രൊ ഉപഭോതാവ് അറിയിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് ഈ സ്മാർട്ട് ഫോൺ വികേഷ് വാങ്ങിയിരുന്നത്. സ്മാർട്ട് ഫോണിന് പുറമെ ഇയാളുടെ ബാഗും കത്തിനശിച്ചതായി കുറിപ്പിലൂടെ പറയുന്നു.

എന്നാൽ ഷവോമിയുടെ സർവീസ് സെന്ററിൽ നിന്നും വളരെ മോശമായ പ്രതികാരമാണ് ഇതിനെ തുടന്ന് ഉണ്ടായിരിക്കുന്നത്. ഇതിനെ തുടർന്നാണ് വികേഷ് സോഷ്യൽ മീഡിയയിൽ ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഇതിനു മറുപടിയുമായാണ് ഇപ്പോൾ ഷവോമി രംഗത്ത് എത്തിയിരിക്കുന്നത്.

SHARE