കൊറോണ: അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കാര്‍ന്നു തിന്നുന്നകൊറോണ വൈറസ് മൂലം അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം. കൊറോണ ഭീതിയിലിരിക്കെയാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവചിക്കുന്നു.

രോഗത്തിനെതിരെ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ 22 ലക്ഷം പേര്‍ അമേരിക്കയിലും, അഞ്ച് ലക്ഷം പേര്‍ യു.കെയിലും മരിക്കുമെന്നുമാണ് പ്രവചനം്. ഇറ്റലിയില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം നടത്തിയത്.

അതേസമയം, പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രോഗ വ്യാപനം തടയാനുള്ള നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ രോഗബാധിതരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനൊക്കെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും,? പൊതുയിടങ്ങളില്‍ നിയന്ത്രണം വയ്ക്കാത്തത് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

pathram:
Leave a Comment