ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളിസംഘം കേരളത്തിലേക്ക് തിരിച്ചു

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന മലയാളിസംഘം കേരളത്തിലേക്ക് തിരിച്ചു. എമിറേറ്റ്‌സ് വിമാനത്തിലാണ് സംഘം നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്താന്‍ എല്ലാ സഹായവും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി സംഘം വീഡിയോയിലൂടെ പറയുന്നുണ്ട്.
അതേസമയം ഇറ്റലിയിലെ ഫിമിച്ചിനോ എയര്‍പോര്‍ട്ടില്‍ 40 മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നുറോളം ഇന്ത്യാക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. പുറത്തു പോകാനാകാതെയും ഭക്ഷണവും വെള്ളവും ലഭ്യമല്ലെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഇവരുടെ വീഡിയോ പുറത്തുവന്നിരുന്നു.p

pathram desk 2:
Related Post
Leave a Comment