വി.എസ്.ശിവകുമാറിന് എതിരെ വിജിലൻസ് കേസ്

ശിവകുമാറിനു പുറമെ അദ്ദേഹവുമായി അടുപ്പമുള്ള എം.രാജേന്ദ്രൻ, ഷൈജുഹരൻ, അഡ്വ.എൻ.ഹരികുമാർ എന്നിവർക്കെതിരെയാണു പ്രഥമ വിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമ പ്രകാരമാണു കേസ്. വിജിലൻസ് സ്പെഷൽ സെൽ എസ്പി അജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
അനധികൃത സ്വത്തു സമ്പാദനം ആരോപിച്ചു വി.എസ്.ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിനു ഉത്തരവായിരുന്നു. ഗവർണർ അനുമതി നൽകിയതോടെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്നു വിജിലൻസ് കഴിഞ്ഞ വർഷം ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം പരിശോധിച്ച സർക്കാർ 1988ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അനുമതി നൽകിയത്. എംപി, എംഎൽഎ, മന്ത്രി പദവികൾ ദുരുപയോഗം ചെയ്തു ശിവകുമാർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലൻസിനു ലഭിച്ച പരാതി. ജനപ്രതിനിധികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമം 17 (എ) വകുപ്പു പ്രകാരമാണു വിജിലൻസ് സർക്കാരിനോട് അനുമതി തേടിയത്. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ് കുമാർ പ്രതികരിച്ചു ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ശിവകുമാർ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular