സംഗതി കിടു ആണ്…!! കണ്ടു മടുത്തെങ്കില്‍ വേഗം ഡാര്‍ക്ക് മോഡിലേക്ക് മാറ്റിക്കോളൂ…

ഇത്രനാളും കണ്ടതുപോലെ അല്ല, വാട്ട്‌സ്ആപ്പ് ഇനി വേറെ ലെവലാണ്. ഏതാനും മാസം മുന്‍പ് വാട്‌സാപ് വാഗ്ദാനം ചെയ്ത ഡാര്‍ക്ക് മോഡ് ബീറ്റ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു. പ്ലേ സ്‌റ്റോറില്‍ വാട്‌സാപ് ബീറ്റ ടെസ്റ്റിങ്ങില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഡാര്‍ക്ക് മോഡ് അപ്‌ഡേറ്റ് ലഭ്യമായിട്ടുള്ളത്. ബീറ്റ ഉപയോക്താക്കള്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ സെറ്റിങ്‌സില്‍ നിന്ന് ഡാര്‍ക്ക് മോഡ് എനേബിള്‍ ചെയ്യാം. സെറ്റിങ്‌സില്‍ ചാറ്റ്‌സ് എന്ന ഓപ്ഷനില്‍ തീംസ് തിരഞ്ഞെടുത്ത് ഡാര്‍ക്ക് തിരഞ്ഞെടുത്താല്‍ വാട്‌സാപ് അടിമുടി കറുപ്പായി മാറും. ബാറ്ററി ഉപയോഗം കുറയ്ക്കുമെന്നതാണു ഡാര്‍ക്ക് മോഡിന്റെ മെച്ചം.

ഫെയ്‌സ്ബുക് ഉടമസ്ഥതയിലുള്ള വാട്‌സാപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 500 കോടി ഡൗണ്‍ലോഡുകള്‍ പിന്നിട്ടു. ഇതോടെ വാട്‌സാപ്പില്‍ 500 കോടി ഡൗണ്‍ലോഡ് പിന്നിടുന്ന രണ്ടാമത്തെ ഗൂഗിള്‍ ഇതര ആപ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് വാട്‌സാപ്.

കഴിഞ്ഞ വര്‍ഷം 500 കോടി ഡൗണ്‍ലോഡ് പിന്നിട്ട ഫെയ്‌സ്ബുക് ആണ് ആദ്യം ഈ നേട്ടം കൈവരിച്ചത്. ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ഇതേ വഴിയിലാണ്. വാട്‌സാപ്പില്‍ ദിവസേന 100 കോടി പേര്‍ ഓണ്‍ലൈന്‍ ആകുന്നു എന്നാണ് കണക്ക്.

Similar Articles

Comments

Advertismentspot_img

Most Popular