രാജാവോ, രാജ്ഞിയോ വരുന്നു; കാസിയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ബോള്‍ട്ട്

വേഗതയുടെ രാജാവാണ് ഉസൈന്‍ ബോള്‍ട്ട്. രാജാവോ രാഞ്ജിയോ വരാനിരിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം ബോള്‍ട്ട് കുറിച്ചിരിക്കുന്നത്. അച്ഛനാകാന്‍ പോകുന്നു എന്നകാര്യമാണ് ബോള്‍ട്ട് സൂചിപ്പിച്ചിരിക്കുന്നത്. തന്റെ ജീവിത പങ്കാളി കാസി ബെനെറ്റ് ഗര്‍ഭിണിയാണെന്ന വിവരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബോള്‍ട്ട് അറിയിച്ചത്. ഒപ്പം കാസിയുടെ മനോഹരമായ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

ആദ്യകുട്ടിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ബോള്‍ട്ടിന് 33 വയസ്സും, കാസിക്ക് 30 വയസ്സുമുണ്ട്.
2014 മുതല്‍ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ 2016 നാണ് ഇരുവരുടെയും ബന്ധം പരസ്യമാക്കുന്നത്.

ജമൈക്കന്‍ താരമായ ഉസൈന്‍ ബോള്‍ട്ട് 100, 200 മീറ്ററിലെ ലോക റെക്കോഡുകള്‍ നേടിയ താരമാണ്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ആരാധകരുള്ള ഗ്ലാമറ് മോഡലാണ് കാസി.

pathram:
Related Post
Leave a Comment