ന്യൂസിലാന്‍ഡിനെ തകര്‍ത്ത ശേഷം കോഹ്ലിയുടെ പ്രതികരണം

ഒന്നാം ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന് ഇത്തരത്തിലൊരു ജയത്തോടെ തുടക്കം കുറിക്കാന്‍ സാധിച്ചെതില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയും വളരെ സന്തോഷവാനാണ്. ഇത്തരമൊരു തുടക്കമാണ് ആഗ്രഹിക്കുന്നതെന്ന് ക്യപ്റ്റന്‍ പറഞ്ഞു.

ന്യൂസിലന്‍ഡില്‍ വന്നിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ മത്സരത്തിനിറങ്ങി ഇങ്ങനൊരു ജയം മനോഹരമാണെന്ന് കോഹ്‌ലി പറഞ്ഞു. തുടക്കത്തിലുള്ള ഇത്തരം വിജയങ്ങള്‍ പര്യടനത്തില്‍ മൊത്തം പോരാട്ടങ്ങള്‍ക്ക് ഊര്‍ജം നല്‍കുമെന്നും കോഹ്‌ലി പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 203 റണ്‍സ് എടുത്തു. എന്നാല്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയം നേടി.

pathram:
Related Post
Leave a Comment