എംഎല്‍എമാരും എംപിമാരും ഔട്ട്; കെപിസിസി ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. പട്ടികയില്‍ എംഎല്‍എമാരോ എംപിമാരോ ഇല്ല എന്നത് ശ്രദ്ധേയമാണ്.

ഭാഗികമായ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപാധ്യക്ഷ്യന്‍മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ തുടങ്ങിയ ഭാരവാഹികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപാധ്യക്ഷന്‍മാരായി പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴയ്ക്കന്‍, ടി. സിദ്ദിഖ്, പത്മജ വേണുഗോപാല്‍ എന്നിവരടക്കം 12 ഉപാധ്യക്ഷന്‍മാരെയും പാലോട് രവി, എഎ ഷുക്കൂര്‍, കെ. സുരേന്ദ്രന്‍ എന്നിവരടക്കം 34 ജനറല്‍ സെക്രട്ടറിമാരും ആണ് പട്ടികയിലുള്ളത്. കെ. കെ കൊച്ചുമുഹമ്മദ് ട്രഷറര്‍ ആയി തുടരും.

എഐ ഗ്രൂപ്പുകള്‍ക്ക് കൃത്യമായ പ്രാതിനിധ്യവും സാമുദായിക പരിഗണനകളും കണക്കിലെടുത്തുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ പദവി എന്ന തീരുമാനം നടപ്പിലാക്കിക്കൊണ്ടുള്ള പട്ടികയാണ് ഹൈക്കമാന്‍ഡ് പുറത്തുവിട്ടിരിക്കുന്നത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment