പണിയെടുത്തില്ലെങ്കിലും പണം കിട്ടും; പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: പൊതു പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍. പൊതു പണിമുടക്ക് ദിനമായ ഈ മാസം എട്ടിന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ശമ്പളം നിഷേധിക്കരുതെന്നാണ് ഉത്തരവ്. കേന്ദ്രനയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയ പൊതു പണിമുടക്കില്‍ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു.

സെക്രട്ടേറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിപക്ഷം ജീവനക്കാരും എത്തിയില്ല. 16-ാം തീയതി മുതല്‍ 16 -ാം തീയതി വരെ കണക്കാക്കിയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി വരുന്നത്.

ഹാജര്‍ നിലയും ശമ്പളവും സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എട്ടാം തീയതിയിലെ ഹാജര്‍ ക്രമീകരിക്കാത്തതിനാല്‍ ഒരുപാടു പേരുടെ ശമ്പളം ഒന്നിച്ച് മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതേതുടര്‍ന്നാണ് പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

pathram:
Leave a Comment