ആഭ്യന്തര മന്ത്രിയായത് താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെ; ചെന്നിത്തലയ്‌ക്കെതിരേ തിരിച്ചടിച്ച് സെന്‍കുമാര്‍

തൃശൂര്‍: സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടിപി സെന്‍കുമാര്‍. ഇരിങ്ങാലക്കുടയില്‍ നടന്ന പരിപാടിയിലാണ് ചെന്നിത്തലയെ രൂക്ഷമായ ഭാഷയില്‍ സെന്‍കുമാര്‍ വിമര്‍ശിച്ചത്.

തന്നെ ഡിജിപിയായി നിയമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയല്ല ഡിജിപിയെ നിയമിക്കുന്നത്. അത് മന്ത്രിസഭയാണ്. ചെന്നിത്തല ആദ്യം കാര്യങ്ങള്‍ വ്യക്തമായി പഠിക്കട്ടെ. താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. അതു കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകേണ്ടത് നന്മയുള്ള ആളുകളാണ്. അല്ലാതെ ഇവരെ പോലുള്ളവരല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ആവശ്യത്തിനനുസരിച്ച് താന്‍ ഇനിയും പറയും. ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെ. താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപികള്‍ക്കുമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

pathram:
Leave a Comment