നയപരമായ മരവിപ്പില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ നീങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി ബിജെപി അധ്യക്ഷനുമായ അമിത് ഷാ. 2014-ന് മുമ്പുള്ള അഴിമതിയും കുംഭകോണവുമുള്ള നിറഞ്ഞ ഘട്ടത്തില്‍ നിന്ന് കരുത്താര്‍ന്ന ഒരു ഘട്ടത്തിലേക്കെത്തിയിരിക്കുന്നു. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റെ സുതാര്യവും നിര്‍ണ്ണായകവുമായ തീരുമാനങ്ങളാണ് ഇതിലേക്കെത്തിച്ചതെന്നും ഷാ പറഞ്ഞു.
‘മുംബൈയില്‍ നടന്ന എക്കണോമിക് ടൈംസിന്റെ കോര്‍പ്പറേറ്റ് എക്സലന്‍സ് അവര്‍ഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാമ്പത്തിക വേഗത കുറവ് ഒരു താത്കാലിക ഘട്ടം മാത്രമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനം സംഭാവന ചെയ്യുന്ന വ്യവസായിക മേഖല 2024 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാരിന്റെ ദര്‍ശനവുമായി ചേര്‍ന്ന് നില്‍ക്കും’. നിലവിലുള്ള സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും വിപണിയും വ്യവസായവും പിടിച്ച് നില്‍ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ വെല്ലുവിളികളേയും സജീവമായി നേരിടാന്‍ സര്‍ക്കാര്‍ ഇവരുടെ പിന്നില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഷാ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ ‘സമ്പദ്വ്യവസ്ഥയിലെ വിഷാംശം ഇല്ലാതാക്കല്‍’ ആയിരുന്നു, എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥകളിലൊന്നായി മാറ്റുന്നതിനുള്ള’പരിഷ്‌കരണ പരമ്പര’ യാണ് സ്വീകരിക്കുക.
വലിയ വിപണികാരണം നിലവില്‍ തന്നെ ഇന്ത്യ ആഗോള കമ്പനികളുടെ ലക്ഷ്യ സ്ഥാനമാണ്. വിദേശ നിക്ഷേപം ഇന്ന് റെക്കോര്‍ഡ് തലത്തിലാണ്. സെന്‍സക്സും നിഫ്റ്റിയും വരെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചുവെന്നും അമിത് ഷാ പറഞ്ഞു.