ഭാവനയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് ( ചിത്രങ്ങള്‍ വൈറലാകുന്നു)

ഭാവന പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവയ്ച്ച ഫോട്ടോയാണ് വൈറലാകുന്നത്. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചിട്ടുള്ളതാണ് ഫോട്ടോകള്‍. രാധയുടെ വേഷത്തിലാണ് ഭാവന. ശ്രീകൃഷ്ണവേഷം ധരിച്ച കുട്ടികള്‍ക്കൊപ്പമുള്ളതാണ് ഫോട്ടോ.

ശ്രീകൃഷ്ണ വിഗ്രഹവും ഫോട്ടോയിലുണ്ട്. നിരവധി ഉണ്ണിക്കണ്ണന്‍മാരും. തൂവെള്ള നിറത്തിലുള്ള ദാവണിയണിഞ്ഞ് നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമൊക്കെയിട്ടാണ് ഭാവന ചിത്രത്തിലുള്ളത്. എന്തായാലും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

SHARE