ഗോള്‍ഡ് ചാലഞ്ചുമായി പി.കെ. ശ്രീമതി; ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് വളകളും രണ്ട് ലക്ഷം രൂപയും നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടുവളകളും നല്‍കി മുന്‍ എം.പിയും സി.പി.എം. നേതാവുമായ പി.കെ. ശ്രീമതി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവര്‍ ഈ വിവരം പങ്കുവെച്ചത്. ഒപ്പം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഗോള്‍ഡ് ചലഞ്ച് എന്ന ആശയവും പി.കെ. ശ്രീമതി മുന്നോട്ടുവെച്ചിട്ടുണ്ട്.

പ്രളയദുരിതാശ്വാസത്തിന് സഹോദരിമാര്‍ അവരുടെ ഒരു തരി പൊന്ന് നല്‍കിയിരുന്നെങ്കില്‍ എന്ന വരികളോടെയാണ് പി.കെ. ശ്രീമതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. ഒരു ചെറിയ ചലഞ്ചാണെന്നും കുറിപ്പില്‍ പറയുന്നു.

പി.കെ. ശ്രീമതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:-

ബഹു. മുഖ്യമന്ത്രിയെ കണ്ട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടു വളകളും ഏല്‍പിച്ചു . സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍. ഒരു ചെറിയ ചാലഞ്ച് .

pathram:
Related Post
Leave a Comment