ത്വക്കിന്റെ നിറം കൂട്ടും, ചുളിവുകള്‍ വരില്ല; സിനിമാ താരങ്ങള്‍ക്കുള്ള സൗന്ദര്യ വര്‍ധക മരുന്നുകളുമായി നെടുമ്പാശേരിയില്‍ ഇടനിലക്കാരന്‍ പിടിയില്‍

കൊച്ചി: അനധികൃതമായി കടത്തിക്കൊണ്ടു വന്ന ലക്ഷക്കണക്കിനു രൂപയുടെ സൗന്ദര്യവര്‍ധക മരുന്നുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കര്‍ണാടക ഭട്കല്‍ സ്വദേശിയായ ഇടനിലക്കാരനെയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ബോളിവുഡില്‍ അടക്കമുള്ള സിനിമാതാരങ്ങള്‍ക്ക് നല്‍കാനാണ് ഇവ കൊണ്ടുവന്നതെന്നാണ് ഇടനിലക്കാരന്റെ മൊഴി.

ഇത്തരം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ലൈസന്‍സോ ബില്ലോ മറ്റ് രേഖകളോ ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. ത്വക്കിന്റെ നിറം കൂട്ടുന്നതിനും ചുളിവുകള്‍ വരാതിരിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നുകളാണ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തതില്‍ ഏറെയും. ക്വാലാലംപൂരില്‍ നിന്നാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്നാണ് വിവരം.

SHARE