നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

ബിജാപൂരില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളി. ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി. സജു ആണ് മരിച്ചത്. സിആര്‍പിഎഫില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു. ഏറ്റമുട്ടലിനിടെ വെടിയേറ്റ പ്രദേശവാസിയായ പെണ്‍കുട്ടിയും മരിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സിആര്‍പിഎഫിന്റെ 199ാം ബറ്റാലിയനും പൊലീസും ചേര്‍ന്ന സംഘവും നക്‌സലുകളുമായി ചത്തീസ്ഗഢിലെ ബിജാപൂരില്‍ ഏറ്റമുട്ടലുണ്ടായത്. ബീജാപൂരിലെ കേശുകുത്തല്‍ ഗ്രാമത്തില്‍ തെരച്ചിലിനായി എത്തിയ സിആര്‍പിഎഫ് സംഘത്തിന് നേരെ നക്‌സലുകള്‍ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ അതുവഴി കടന്നു പോകുകയായിരുന്നു രണ്ട് പെണ്‍കുട്ടികള്‍ക്കും വെടിയേറ്റിരുന്നു. ഇതില്‍ ഒരാളാണ് മരിച്ചത്. കര്‍ണാടക സ്വദേശി മഹാദേവ , ഉത്തര്‍പ്രദേശ് സ്വദേശി മദന്‍പാല്‍ സിങ്ങ് എന്നിവരാണ് മരിച്ച മറ്റു ജവാന്മാര്‍.

pathram:
Related Post
Leave a Comment