പാര്‍വതിയും വിനായകനും എന്തുകൊണ്ട് നായികാനായകന്മാരാകുന്നില്ല..? മലയാളിയുടെ സവര്‍ണ കള്ളത്തരമാണ് ഇതിന് പിന്നില്‍ലെന്ന് ഹരീഷ് പേരടി

നടി പാര്‍വതിയും നടന്‍ വിനായകനും മികച്ച നടനും നടിയുമായി കഴിവു തെളിയിച്ചവരും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളവരുമാണ്. എന്നാല്‍ ഇവര്‍ നായികാനായകന്മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തതെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്കില്‍ പങ്കു വെച്ച കുറിപ്പിലാണ് ഹരീഷ് ഇക്കാര്യം പറയുന്നത്. മലയാളിയുടെ സവര്‍ണ കള്ളത്തരമാണ് ഇതിന് പിന്നിലെന്നാണ് ഹരീഷ് കുറിപ്പില്‍ പറയുന്നത്.

‘പാര്‍വതിയും വിനായകനും നല്ല നടീനടന്‍മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ട് കുറച്ചു കാലമായി. എന്നിട്ടും ഇവര്‍ രണ്ടു പേരും നായികാനായകന്‍മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ കള്ളത്തരം. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം.’

‘വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ. ഈ പോസ്റ്റ് വായിച്ച ഒരുത്തന്‍ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക്. അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും. അത് പിന്നിട് ആവര്‍ത്തിക്കില്ല. അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം.’ ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു.

pathram:
Related Post
Leave a Comment