ടിക് ടോക് പ്ലേ സ്റ്റോറില്‍ വീണ്ടുമെത്തി; നിയന്ത്രണങ്ങളില്ലാതെ ഡൗണ്‍ലോഡ് ചെയ്യാം

ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ടിക് ടോക്ക് ആപ്ലിക്കേഷന്‍ തിരിച്ചെത്തി. നിരോധനം പിന്‍വലിച്ചതോടെ ഇനി നിയന്ത്രണങ്ങളൊന്നുമില്ലാതെ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പ്ലേസ്റ്റോറില്‍ നിന്നും ആപ്പ്സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെട്ടത്. ഈ മാസമാണ് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് കോടതി പിന്‍വലിച്ചത്.

അശ്ലീലവീഡിയോകളും, ചൈല്‍ഡ് പോണോഗ്രാഫിയും പ്രചരിക്കുന്നുണ്ട് എന്നാരോപിച്ചുള്ള പരാതിയിന്മേലാണ് ടിക് ടോക്കിന് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും കത്തയക്കുകയായിരുന്നു.

അശ്ലീല ദൃശ്യങ്ങള്‍ക്കും, ചൈല്‍ഡ് പോണോഗ്രാഫിയ്ക്കും മേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് കോടതി ടിക് ടോക്കിനുള്ള നിരോധനം നീക്കിയത്. വ്യവസ്ഥ ലംഘിച്ചാല്‍ കോടതി അലക്ഷ്യമാകുമെന്ന മുന്നറിയിപ്പുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular