ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ; അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപക പരിശോധന ആരംഭിച്ചു.

നിയമവിരുദ്ധമായി ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുവന്ന 22 ബസുകള്‍ക്കെതിരെ തിരുവനന്തപുരം അമരവിള ചെക് പോസ്റ്റില്‍ കേസെടുത്തു. ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോവാനുള്ള ലൈസന്‍സ് എടുക്കാതെ സര്‍വീസ് നടത്തിയ 18 ബസുകള്‍ക്കെതിരെ വാളയാര്‍ ചെക് പോസ്റ്റില്‍ കേസെടുത്തു. ഇതില്‍ മൂന്ന് ബസുകള്‍ കല്ലടയുടേതാണ്. രണ്ട് ബസുകളെ അനധികൃതമായി സാധനങ്ങള്‍ കടത്തിയതിനും പിടികൂടി.

സാധനങ്ങള്‍ കടത്തിയതിന് ഇരിട്ടിയില്‍ രണ്ടും കുമളി ചെക് പോസ്റ്റില്‍ ഒരു കേസും എടുത്തു. ജിഎസ്!ടി വകുപ്പുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഒരാഴ്ചക്കകം ജിപിഎസ് ഘടിപ്പിക്കാന്‍ ബസുകള്‍ക്ക് നോട്ടീസ് നല്‍കി.

pathram:
Related Post
Leave a Comment