വീട്ടമ്മയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: തൃശൂരില്‍ വീട്ടമ്മയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊഴുക്കവള്ളി സ്വദേശിയായ ഫിലോമിനയെയാണ് അയല്‍വാസി വെട്ടിയത്. അമ്പത്തിനാല്കാരിയായ ഫിലോമിന കൂലിപ്പണിക്കാരിയാണ്. രാവിലെ 9:15 ഓടെയായിരുന്നു സംഭവം ജോലിക്ക് പോകുകയായിരുന്ന ഫിലോമിനയെ അയല്‍വാസിയായ സത്യന്‍ കൊഴുക്കവള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് വച്ച് വെട്ടുകയായിരുന്നു. തലക്കും കൈയ്യിലും ഗുരുതരമായി പരിക്കേറ്റ ഫിലോമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment