ഗൗതംഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്; ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയാകും

ന്യൂഡല്‍ഹി: ദേശീയ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നുകൊണ്ടിരിക്കേ മുന്‍ ക്രിക്കറ്റ്താരം ഗൗതംഗംഭീറിന് ബിജെപിയില്‍ അംഗത്വം. മൂന്‍ ഇന്ത്യന്‍ താരം ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ക്ക് വിരാമമിട്ടത് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അരുണ്‍ ജെയ്റ്റ്‌ലി ഗംഭീറിന് അംഗത്വം സമ്മാനിച്ചതോടെയായിരുന്നു. രണ്ടു കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് അംഗത്വവിതരണം ബിജെപി നടത്തിയത്.

രാജ്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും രാജ്യത്തെ സേവിക്കാന്‍ ഈ പഌറ്റ്‌ഫോം ഏറെ അനുയോജ്യമാണെന്ന് 37 കാരന്‍ ഗംഭീര്‍ പറഞ്ഞു. ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹിയില്‍ നിന്നും ഗംഭീര്‍ മത്സരിക്കും. നിലവില്‍ മീനാക്ഷി ലെഖിയുടെ സീറ്റാണ് ഇത്. ഡല്‍ഹി മണ്ഡലത്തിലെ രജീന്ദര്‍ നഗറിലാണ് ഗംഭീര്‍ താമസിക്കുന്നത്.

അതേസമയം ഗൗതംഗംഭീര്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ അരുണ്‍ ജെയ്റ്റ്‌ലി തയ്യാറായില്ല. അതെല്ലാം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിക്കും എന്നാണ് പറഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലിക്ക് വേണ്ടി പഞ്ചാബിലെ അമൃത്സറില്‍ 2014 ല്‍ ഗംഭീര്‍ പ്രചരണത്തിനായി എത്തിയിരുന്നു. 15 വര്‍ഷം ഇന്ത്യന്‍ ടീമിനായി കളിച്ച ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. കളിക്കളം വിട്ടെങ്കിലം കമന്റേറ്ററായി ഗംഭീര്‍ ഗ്യാലറിയിലുണ്ട്. അടുത്ത കാലത്തായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ താരം ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങളെക്കുറിച്ച് പതിവായി അഭിപ്രായം പങ്കു വെയ്ക്കുകയും ചെയ്യുന്നുണ്ട്.

ജെയ്‌ഷെ ഇ മുഹമ്മദ് 40 സൈനികരെ കൊലപ്പെടുത്തിയ പുല്‍വാമാ ഭീകരാക്രമണം നടന്നതിന് തൊട്ടുപിന്നാലെ താരത്തിന്റെ പേജുകള്‍ പോസ്റ്റുകള്‍ ശകാണ്ട് നിറഞ്ഞിരുന്നു. കീര്‍ത്തി ആസാദ്, മൊഹമ്മദ് അസ്ഹറുദ്ദീന്‍, നവ്‌ജ്യോത് സിംഗ് സിദ്ധു, മൊഹമ്മദ് കൈഫ് എന്നിവരെല്ലാമാണ് ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാര്യത്തില്‍ ഗംഭീറിന്റെ മുന്‍ഗാമികള്‍.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment