കുപ്പിയില്‍ ഇന്ധനം ലഭിക്കണമെങ്കില്‍ ഇനി പൊലീസിന്റെ അനുമതി കത്ത് വേണം..!!!

കൊച്ചി: പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും ലഭിക്കണമെങ്കില്‍ ഇനി പൊലീസിന്റെ കത്ത് നിര്‍ബന്ധം. തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയത്. പമ്പുടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതോടെ കരാര്‍ പണി എടുത്തവരും ചെറുകിട പണിക്കാരും പെട്ടിരിക്കുകയാണ്.

പണി നടക്കുന്ന സ്ഥലത്തെ മണ്ണുമാന്തി തുടങ്ങിയ യന്ത്രങ്ങള്‍ക്കുള്ള ഇന്ധനം പമ്പുകളില്‍ നിന്നും കന്നാസ്സുകളില്‍ വാങ്ങിപ്പോവുകയായിരുന്നു പതിവ്. നിയമം കര്‍ശനമായതോടെ ഇന്ധനം വാങ്ങുന്ന ദിവസം പൊലീസ് സ്‌റ്റേഷനിലെത്തി അനുമതി പത്രം വാങ്ങണം.

പൊലീസിന്റെ കത്തുണ്ടെങ്കിലെ ഇന്ധനം ലഭിക്കു. ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാള്‍ ഉപയോഗിച്ചു മരം മുറിക്കുന്ന ജോലിക്കാര്‍ക്കും പുതിയ നിയന്ത്രണം പാരയായിരിക്കുകയാണ്. പ്രതിദിനം 5 ലീറ്റര്‍ ഇന്ധനം വാങ്ങാന്‍ സ്‌റ്റേഷനിലെത്തിയേ മതിയാകൂ.

pathram:
Leave a Comment