അനധികൃത വാട്ട്‌സ്ആപ്പ് ഉപയോഗം ഉടന്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദേശം

വാട്‌സാപ് ആപ്പ് പരിഷ്‌കരിച്ച് പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പതിവാണ്. വാട്‌സാപ് പ്ലസ് എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച മോഡിഫിക്കേഷന്‍ ഓണ്‍ലൈന്‍ ഹൈഡിങ്, അണ്‍ലിമിറ്റഡ് ഫയല്‍ സൈസ് തുടങ്ങി വാട്‌സാപ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന പല സംവിധാനങ്ങളും ലഭ്യമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വാട്‌സാപ് അത്തരം ആപ്പുകള്‍ വഴി വാട്‌സാപ് ഉപയോഗിക്കുന്നവരെയും സെര്‍വറില്‍ നിന്നു വിലക്കി.

വിലക്കു ലഭിച്ച ഫോണ്‍ നമ്പരുകള്‍ക്ക് വാട്‌സാപ് സേവനം ഉപയോഗിക്കാന്‍ കഴിയാതായി. എന്നാല്‍, പിന്നീട് വേറെ പല പേരുകളിലും ആപ്പ് മോഡിഫിക്കേഷനുകള്‍ തുടര്‍ന്നു. ജിബി വാട്‌സാപ് എന്ന പേരിലുള്ള മോഡുകളാണ് ഇന്ന് ഏറെ ജനപ്രിയം. വാട്‌സാപ്പിലില്ലാത്ത അനേകം സൗകര്യങ്ങളാണ് ഈ മോഡിഫൈഡ് ആപ്പുകളിലുള്ളത്. എന്നാല്‍, ഇത്തരം ആപ്പുകള്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നു എന്നു ചൂണ്ടിക്കാട്ടി വീണ്ടും വിലക്കുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്.

ജിബി വാട്‌സാപ്, വാട്‌സാപ് പ്ലസ് എന്നീ അപ്പുകളുടെ പേരെടുത്തു പറഞ്ഞാണ് ഉപയോക്താക്കള്‍ക്ക് വാട്‌സാപ് മുന്നറിയിപ്പു നല്‍കുന്നത്. ഇത്തരം ആപ്പുകള്‍ വഴി വാട്‌സാപ് ഉപയോഗിക്കുന്നവര്‍ അവ ഡിലീറ്റ് ചെയ്ത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ഔദ്യോഗിക വാട്‌സാപ്പിലേക്ക് മടങ്ങിവരണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. മുന്നറിയിപ്പ് അവഗണിച്ചും അത്തരം ആപ്പുകള്‍ തുടര്‍ന്നുപയോഗിക്കുന്നവര്‍ക്ക് വാട്‌സാപ്പില്‍ നിന്നു വിലക്കുന്ന നടപടിയും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular