പെനാല്‍ട്ടി അനുവദിച്ചതിന് അസഭ്യവര്‍ഷം നടത്തിയ നെയ്മര്‍ വിവാദത്തില്‍

പെനാല്‍ട്ടി അനുവദിച്ചതിന്റെ ദേഷ്യത്തില്‍ അസഭ്യവര്‍ഷം നടത്തിയ ഫുട്‌ബോള്‍ താരം നെയ്മറിനെതിരേ നടപടിക്ക് സാധ്യത. വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തെയാണ് അസഭ്യം പറഞ്ഞത്. ഇന്നലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പിഎസ്ജിക്ക് ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ രോഷം കൊള്ളുകയായിരുന്നു നെയ്മര്‍. മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ കിട്ടിയ പെനാല്‍റ്റിയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ക്വാര്‍ട്ടറില്‍ എത്തിച്ചത്. ഇതാണ് നെയ്മറിനെ പ്രകോപിതനാക്കിയത്.

എന്നാല്‍ പെനാല്‍റ്റിയല്ലെന്ന് നെയ്മര്‍ വാദിച്ചു. കിമ്പെമ്പെ പുറം തിരിഞ്ഞാണ് നില്‍ക്കുന്നത് എന്നും ഒരിക്കലും അത് മനപൂര്‍വ്വമുള്ള ഹാന്‍ഡ് അല്ല എന്നും നെയ്മര്‍ പറഞ്ഞു. സംഭവങ്ങള്‍ സ്ലോ മോഷനില്‍ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവര്‍ ആണ് വാറില്‍ ഉള്ളത് എന്നും നെയ്മര്‍ പറഞ്ഞു. അതിനു ശേഷം അസഭ്യ വാക്കുകളും നെയ്മര്‍ ഉപയോഗിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ ആയിരുന്നു നെയ്മര്‍ പ്രതികരണം അറിയിച്ചത്.
ഇന്നലെ പരിക്ക് കാരണം കളിക്കാന്‍ കഴിയാതിരുന്ന നെയ്മര്‍ പക്ഷെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. നെയ്മറിന്റെ ഈ വിമര്‍ശനത്തില്‍ യുവേഫയുടെ നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment