കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി

തൊടുപുഴ: തൊടുപുഴയില്‍ ബാങ്കേഴ്സ് സമിതി യോഗത്തിന് എത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ല തല ബാങ്കേഴ്സ് സമിതി യോഗം തൊടുപുഴയില്‍ തുടങ്ങി. കരിങ്കൊടിയുമായി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment