ജയസൂര്യ, സൗബിന്‍ മികച്ച നടന്മാര്‍; നിമിഷ സജയന്‍ മികച്ച നടി, ജോജു ജോര്‍ജ് മികച്ച സ്വഭാവ നടന്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍…

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറും പങ്കിട്ടു.

മികച്ച ചിത്രം കാന്തന്‍, ദി ലവര്‍ ഓഫ് കളറും തിരഞ്ഞെടുത്തു. മികച്ച നടി നിമിഷ സജയനും തിരഞ്ഞെടുത്തു. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയിച്ചതിനാണ് നിമിഷാ സജയന് പുരസ്‌കാരം ലഭിച്ചത്. മികച്ച സംവിധായകനായി ഒരു ഞായറാഴ്ച എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദിനെയും തിരഞ്ഞെടുത്തു. ഈ ചിത്രം തന്നെയാണ് മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മികച്ച കഥാകൃത്ത് ജോയ് മാത്യു ‘അങ്കിള്‍’ എന്ന ചിത്രത്തിന്റെ കഥയ്ക്കാണ് അവാര്‍ഡ്. മികച്ച തിരക്കഥാകൃത്ത് സക്കറിയ. മികച്ച സ്വഭാവ നടനായി ജോജു ജോര്‍ജിനെയും തിരഞ്ഞെടുത്തു. മികച്ച നടനുള്ള മത്സരത്തിലും ജോജു ഉണ്ടായിരുന്നു.

മികച്ച നവാഗതസംവിധായകനനുള്ള പുരസ്‌കാരം സുഡാനിയുടെ സംവിധായകനായ സഖറിയക്ക് ലഭിച്ചു. മികച്ച ബാലതാരമായി മാസ്റ്റര്‍ മിഥുനെയും തിരഞ്ഞെടുത്തു. മികച്ച പിന്നണി ഗായകനായി വിജയ് യേശുദാസിനെയും തിരഞ്ഞെടുത്തു. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിനാണ് അവാര്‍ഡ്. ഗായികക്കുള്ള പുരസ്‌കാരം ശ്രേയ ഘോഷാല്‍ ആമിയെ നീര്‍മാതളം പൂത്തുവെന്ന് ഗാനത്തിനാണ് പുരസ്‌കാരം. മികച്ച നടനായുള്ള മത്സരത്തില്‍ ഫഹദ് ഫാസിലും അവസാന നിമിഷം വരെയുണ്ടായിരുന്നു.

കാര്‍ബണ്‍ എന്ന ചിത്രത്തിലെ സംഗീതത്തിന് വിശാല്‍ ഭര്ത്വാജിനെയും പശ്ചത്താലം സംഗീതത്തിന് ബിജിപാലിനെയും തിരഞ്ഞെടുത്തു. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

pathram:
Leave a Comment